photo
നഗരസഭാ അധികൃതർ പിച്ചിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ

കരുനാഗപ്പള്ളി: ഓണം പ്രമാണിച്ച് നഗരസഭ ഹെൽത്ത് വിഭാഗം വിവിധ കച്ചവട സ്ഥാപനങ്ങളിലും വഴിയോര പെട്ടിക്കടകളിലും നിന്നുമായി 60 കിലോ ഗ്രാം തൂക്കം വരുന്ന നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടന്മാരയ നവീന ,​റനീഷ,​ റജിന എന്നിവർ നേത്യത്വം നൽകി .കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങൾ അമിത വില ഈടാക്കുന്ന സ്ഥാപനങ്ങൾ നിരോധിത പ്ളാസ്റ്റിക് ഉൽപ്പന്നം വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളുമായി ചേർന്ന് തുടർ ദിവസങ്ങളിലും പരിശോധന നടത്തുന്നതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.