krishi
ഉറുകുന്ന് വെള്ളച്ചാൽ സൂപ്പർ പാലത്തിന് സമീപത്തെ പ്രീയ കുമാരിയുടെ പുരയിടത്തിലെ കൃഷികളും, ,കാവൽ പുരയും കാട്ടാന നശിപ്പിച്ച നിലയിൽ.

പുനലൂർ: തെന്മല ഫോറസ്റ്റു ഡിവിഷനിലെ ജനവാസ മേഖലയായ ഉറുകുന്നിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്നലെ പുലർച്ചെ ഉറുകുന്ന് വെള്ളച്ചാൽ സൂപ്പർ പാലത്തിന് സമിപം ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ഉറുകുന്ന് വെള്ളച്ചാൽ പ്രീയേഷ് ഭവനിൽ പ്രീയകുമാരി, സമീപവാസിയായ ഗോപി തുടങ്ങിയ നിരവധി പേരുടെ കൃഷികളാണ് ഒറ്റയാൻ നശിപ്പിച്ചത്. വാഴ, മരച്ചീനി, തെങ്ങ് ,റബ്ബർ തുടങ്ങിയ കൃഷികളാണ് നശിച്ചവയിൽ ഏറെയും.കൃഷികളുടെ സമീപത്തെ കാവൽപ്പുരക്കും നാശം സംഭവിച്ചു.