photo
എസ്.എൻ.ഡി.പി യോഗം കുളമട കുമാരനാശാൻ മെമ്മോറിയൽ ശാഖയുടെ നേതൃത്വത്തിൽ തങ്കച്ചി വിലാസത്തിൽ സരസ്വതിക്ക് ശാഖാ വൈസ് പ്രസിഡന്റ് ഗോപി ധനസഹായം കൈമാറുന്നു

പാരിപ്പള്ളി: എസ്.എൻ.ഡി.പി യോഗം കുളമട കുമാരനാശാൻ മെമ്മോറിയൽ ശാഖയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് ധനസഹായം കൈമാറി. കാവടിക്കോണം ശരത് ഭവനിൽ കിഡ്നി ഡയാലിസിസ് രോഗിയായ രാജേന്ദ്രപ്രസാദ്, തങ്കച്ചി വിലാസത്തിൽ സരസ്വതി എന്നിവർക്കാണ് വീട്ടിലെത്തി സഹായം നൽകിയത്. ശാഖാ വൈസ് പ്രസിഡന്റ് ഗോപി ധനസഹായം കൈമാറി. സെക്രട്ടറി ആലപ്പാട്ട്ശശി, മാനേജിംഗ് കമ്മിറ്റി അംഗം ചെല്ലപ്പൻ, തുളസീധരൻ, ശ്രീകുമാർ എന്നിവർ പങ്കെടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നട

ത്താനിരുന്ന ഗുരുദേവജയന്തി ആഘോഷം ഒഴിവാക്കി ലഭിച്ച തുകയാണ് സഹായധനമായി കൈമാറിയത്.