anandan

കൊട്ടിയം: കാണാതായ ഹരിഹരപുരം സ്വദേശിയായ കണ്ണനല്ലൂർ പ്രകാശ് ഭവനിൽ ആനന്ദനെ കാറ്റാടിമുക്കിനടുത്ത് കോട്ടേക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് പുറത്തുപോയ ഇയാൾ തിരിച്ചു വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ചയാണ് കായലിൽ മൃതദേഹം പൊങ്ങിയത്. കണ്ണനല്ലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: ഷീല, സീമ. മരുമക്കൾ: പ്രകാശ്, ബിജു.