തൊടിയൂർ: നാക്ക് കൊണ്ട്ചിത്രംവരച്ച് നാട്ടിൽ ശ്രദ്ധേയനാകുകയും വിദേശ മാദ്ധ്യമങ്ങിലും ലിംകാ ബുക്ക് ഒഫ് റിക്കാർഡ്സിൽ ഇടം പിടിക്കുകയ്ക്കു ചെയ്ത കരുനാഗപ്പള്ളി സ്വദേശി അനിവർണം ഇപ്പോൾ ചിത്രം വരയ്ക്കുന്നത് മുക്ക് ഉപയോഗിച്ചാണ്.
ചിത്രരചനയിൽ നൂതന രീതികൾ പരീക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അനിവർണം പറയുന്നു.കരുനാഗപ്പള്ളി ലോഡ്സ് പബ്ളിക് സ്ക്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ അനി ഒരുപാട് ചിത്രങ്ങൾ ഇതിനകം നാക്ക് ഉപയോഗിച്ച് വരച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് മൂക്ക് ഉപോയോഗിച്ച് ചിത്രകാരൻ ഇപ്പോൾവരച്ചിരിക്കുന്നത്.