exice

ചാത്തന്നൂർ : കഞ്ചാവും മാരകായുധങ്ങളും നാടൻ ബോംബുമായി യുവാക്കൾ എകസൈസിന്റെ പിടിയിലായി. ചാത്തന്നൂർ മീനാട് കിഴക്ക് സനൂജ് മൻസിലിൽ സനൂജ് (27),​ ചരുവിള പുത്തൻവീട്ടിൽ സുനിൽ കുമാർ (34) എന്നിവരാണ് പിടിയിലായത്. മീനാട് കിഴക്ക് സ്വദേശി ഷാൻ എന്നയാളുടെ വീട്ടിൽ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഷാൻ എകസൈസ് സംഘം എത്തുന്നതിന് മുൻപ് രക്ഷപ്പെട്ടു. ഇവരിൽ നിന്ന് പത്ത് പൊതി കഞ്ചാവ്,​ രണ്ട് വടി വാളുകൾ,​ ഒരു ഇരുമ്പ് വടി,​ രണ്ട് നാടൻ ബോംബുകൾ എന്നിവ കണ്ടെത്തി. ഷാൻ ഇവിടെ ഒറ്റയ്ക്കാണ് താമസമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവ് കൈവശം വച്ചതിന് എക്സൈസും മാരകായുധം കൈവശം വച്ചതിന് ചാത്തന്നൂർ പൊലീസും ഇവർക്കെതിരെ കേസെടുത്തു.‌ പ്രതികളെ ഇന്ന് ചാത്തന്നൂർ പൊലീസിന് കൈമാറും. എക്സൈസ് ഇൻസ്പെക്ടർ എച്ച്.എസ്. ഹരീഷ്, പ്രിവന്റീവ് ഓഫീസർമാരായ ജോൺ, ശശികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജോയ്‌,സു നിൽകുമാർ, വിഷ്ണു , അഖിൽ,​ വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിന്ദുലേഖ, ബിനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.