ganbd
പത്തനാപുരം ഗാന്ധിഭവനിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാരുണ്യോത്സവം അഡിഷണൽ ചീഫ് സെക്രട്ടറിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ ടീക്കാറാം മീണ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം : പത്തനാപുരം ഗാന്ധിഭവനിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാരുണ്യോത്സവം അഡിഷണൽ ചീഫ് സെക്രട്ടറിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ ടീക്കാറാം മീണ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യപ്രവർത്തകനായിരുന്ന മന്നാ നാരായണന്റെ പേരിൽ ഗാന്ധിഭവൻ ഏർപ്പെടുത്തിയ 11111 രൂപയും ഫലകവുമടങ്ങുന്ന കാരുണ്യ കലാ പുരസ്‌കാരം റിട്ട. ഹെഡ്മാസ്റ്ററും മുതിർന്ന നാടക കലാകാരനുമായ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിക്ക് ടീക്കാറാം മീണ സമ്മാനിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. അജയകുമാർ ജ്യോതിർഗമയ, അഡ്വ. രാജീവ് രാജധാനി, ഷാജഹാൻ രാജധാനി എന്നിവർ പങ്കെടുത്തു. ഗാന്ധിഭവൻ വൈസ്‌ ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ നന്ദിയും പറഞ്ഞു.