പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയനിലും യൂണിയൻ അതിർത്തിയിലെ ശാഖാ യോഗങ്ങളിലും ശ്രീനാരായണ ഗുരുദേവൻെറ 166-ാമത് ജയന്തി ആഘോഷം സെപ്തംബർ 2ന് വിവിധ ചടങ്ങുകളോടെ നടക്കും. .ഇതിന്റെ മുന്നോടിയായി യൂണിയനിലും യൂണിയൻ അതിർത്തിയിലെ ശാഖായോഗങ്ങളിലും ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് നിയന്ത്രങ്ങളും സാമൂഹിക അകലവും പാലിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. യൂണിയൻ അതിർത്തിയിലെ പുനലൂർ ടൗൺ, ഐക്കരക്കോണം, നെല്ലിപ്പള്ളി, ശാസ്താംകോണം, വട്ടപ്പട, മാത്ര, ചാലിയക്കര, വിളക്കുവെട്ടം,കക്കോട്, ഇളമ്പൽ, പ്ലാച്ചേരി, കലയനാട്, പ്ലാത്തറ, നരിക്കൽ, കരവാളൂർ, ഇടമൺ പടിഞ്ഞാറ്, ഇടമൺ കിഴക്ക്, ആനപെട്ടകോങ്കൽ, ഇടമൺ-34, ഉറുകുന്ന്, ഒറ്റക്കൽ, തെന്മല,കഴുതുരുട്ടി, മണിയാർ, ഇടപ്പാളയം,ആര്യങ്കാവ്, റോസ്മല,മാമ്പഴത്തറ, കമുകുംചേരി, കാര്യറ, അഷ്ടമംഗലം, കേളൻകാവ്, എരിച്ചിക്കൽ, വിളക്കുപാറ തുടങ്ങിയ വിവിധ ശാഖായോഗങ്ങളിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ശാഖയോഗങ്ങളിലെയും ഗുരുക്ഷേത്രങ്ങളിൽ രാവിലെ 8ന് പതാക ഉയർത്തൽ, ഗുരുപുഷ്പാജ്ഞാലി, പ്രാർത്ഥന, ഗുരുദേവ ഭാഗവതപാരായണം തുടങ്ങിയ ലളിതമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷ പരിപാടികളുടെ മുന്നോടിയായ യൂണിയൻ അതിർത്തയിലെ ശാഖ യോഗങ്ങൾക്ക് പുറമെ ഗ്രാമ വീഥികളും പുനലൂർ തൂക്ക് പാലത്തോട് ചേർന്ന വലിയ പാലവും, ടൗണും പീത പതാകകൾ കൊണ്ട് അലങ്കരിച്ച് മഞ്ഞ കടലാക്കി മാറ്റിയിരിക്കുകയാണ്.