കൊല്ലം: കേരളാ പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി എ.ആർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് ഇഞ്ചവിള ആഫ്റ്റർ കെയർ ഹോമിലെ വിദ്യാർത്ഥിനികൾക്കും ഓൾഡേജ് ഹോമിലെ വയോജനങ്ങൾക്കും ഓണക്കോടി വിതരണം ചെയ്തു. ഓൾഡേജ് ഹോമിൽ നടന്ന ചടങ്ങ് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ. കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു.
സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, അസിസ്റ്റന്റ് കമ്മിഷണർമാരായ പി. പ്രദീപ്കുമാർ, കെ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.ആർ. ഷിനോദാസ്, അഞ്ചാലുംമൂട് സി.ഐ അനിൽകുമാർ, കെ.പി.ഒ.എ സെക്രട്ടറി എച്ച്. സുരേഷ്കുമാർ, ജില്ലാ സെക്രട്ടറി ജിജു സി. നായർ, ജില്ലാ ട്രഷറർ എസ്. ഷഹീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. വിമൽകുമാർ, ജെ.എസ്. നെരൂദ, എസ്.ആർ. രതീഷ്, പ്രവീൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.