yuva
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന സമരം

കൊല്ലം: സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനും പി.എസ്‌.സിക്കുമെതിരെ യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയന് മേൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നും പി.എസ്.സി പിരിച്ചുവിടണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സാംരാജ് പറഞ്ഞു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോകുൽ തൃക്കരുവ, മണ്ഡലം ജനറൽ സെക്രട്ടറി ബിനോയ് മാത്യൂസ്, സജിൻ,വിഷ്ണു, അജീഷ്, അർജുൻ മോഹൻ, ജ്യോതിസ്, അനന്തു, സുരജ് എന്നിവർ സംസാരിച്ചു.