nh
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഇടമൺ തണ്ണിവളവിലെ റോഡിൽ വീണ് പുനലൂർ ഓയിൽ ഫയർ ഫോഴ്സ് കഴുകി വൃത്തിയാക്കുന്നു..

പുനലൂർ: കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഇടമൺ തണ്ണിവളവിലെ വഴുക്കലിൽപ്പെട്ട് ഇരുചക്ര വാഹനം മറിഞ്ഞു. ടാങ്കർ ലോറിയിൽ നിന്നും ഓയിൽ ചോർന്ന് റോഡിൽ വീണതിനെ തുടർന്ന് രൂപപ്പെട്ട വഴുക്കലിൽ കയറിയ ഇരുചക്ര വാഹനയാത്രക്കാരാണ് തെന്നി വീണതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു..ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം.റോഡിലെ വളവിൽ വീണ് ഓയിലിൽ തെന്നി വീണ് 6 ഓളം ഇരുചക്ര വാഹന യാത്രക്കാർക്ക് നിസാര പരിക്കേറ്റ്.സംഭവം കണ്ട നാട്ടുകാർ പുനലൂർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു.ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി അപകടം ഒഴിവാക്കി.