samskara
സംസ്‌കാര പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ നടന്ന ഓണക്കോടി വിതരണം വക്കം ഷക്കീർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: പാരിപ്പള്ളി സംസ്കാര പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലെ 51 പേർക്ക് ഓണക്കോടി വിതരണം ചെയ്തു. സംസ്കാര ഭവനിൽ നടന്ന ചടങ്ങിൽ നാടക നടനും സംവിധായകനുമായ വക്കം ഷക്കീർ വിതരണോദ്ഘാടനം നിർവഹിച്ചു. പാരിപ്പള്ളി ലയൺസ് ക്ളബിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്ക് പച്ചക്കറി കിറ്റും നൽകി. സംസ്കാര പ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രവീൺ കുമാർ, ട്രഷറർ എസ്. ശ്രീലാൽ, ബി. സുനിൽകുമാർ, പി.വി. ശിവകുമാർ, പാലിയേറ്റീവ് കൺവീനർ ആർ. രാധാകൃഷ്ണൻ, എസ്. പ്രസേനൻ, ആർ. അനിൽകുമാർ, വി. രാജേന്ദ്രൻപിള്ള, ബി. സുഗുണൻ, കുളമട ഷാജി, എസ്. സുജിത് തുടങ്ങിയവർ പങ്കെടുത്തു.