ഇരവിപുരം: രാജീവ്ജി സ്വയം സഹായ സംഘത്തിന്റെയും കോൺഗ്രസ് കൊല്ലൂർവിള ഡിവിഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ഓണക്കിറ്റ് വിതരണവും നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. രാജീവ്ജി സ്വയം സഹായ സംഘം പ്രസിഡന്റും കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റുമായ കെ. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് കടകംപള്ളി, ഷിഹാബുദ്ദീൻ, താജുദ്ദീൻ പള്ളിമുക്ക്, അഫ്സൽ തമ്പോര്, അഞ്ചൽ ഇബ്രാഹിം, ചിത്തിരവീട് ശശി, ഓമനക്കുട്ടൻ, ജലീൽ, റിയാസ്, ആശാ സാദിഖ് എന്നിവർ സംസാരിച്ചു.