കുണ്ടറ: സി.പി.ഐ മുളവന ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ പഞ്ചായത്ത് ഒന്നാം വാർഡിലെ പാലിയേറ്റീവ് രോഗികൾക്കും ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കൾക്കും ഓണക്കോടി വിതരണം ചെയ്തു. മുളവന പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം എം. ഗോപാലകൃഷ്ണൻ, കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ഓമനക്കുട്ടൻപിള്ള, കുണ്ടറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു രാജേന്ദ്രൻ, പേരയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഷീന ജി. പിള്ള എന്നിവർ സംസാരിച്ചു.