car-acc-2
താമരക്കുളത്ത് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്ന കാർ

കൊല്ലം: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്. താമരക്കുളം കാനറാ ബാങ്കിന് മുന്നിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. തങ്കശേരി സ്വദേശി ഫ്രഡി അലോഷ്യസ് (19), മുണ്ടയ്ക്കൽ സ്വദേശി അഭിഷേക് പ്രസന്നകുമാർ (20), ഊരമ്പള്ളി സ്വദേശി അശ്വിൻ ഡെന്നിസ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മുണ്ടയ്ക്കലിൽ നിന്ന് തങ്കശേരിയിലേക്ക് പോവുകയായിരുന്നു. മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിലായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.