തൃശൂർ: കൊവിഡ് ഭീതി കാരണം ജനങ്ങൾ പൊതുഗതാഗതം ഉപയോഗിക്കാൻ മടിക്കുകയും ടാക്സ് ഒഴിവാക്കണമെന്ന ബസുടമകളുടെ ആവശ്യം സർക്കാർ തള്ളുകയും ചെയ്തതോടെ സ്വകാര്യബസുകൾ സർവീസ് നിറുത്തി. ഇന്നലെ അമ്പതോളം ബസുകളാണ് ജില്ലയിൽ ഓടിയതെന്ന് ബസുടമ സംഘടനാ നേതാക്കൾ പറഞ്ഞു. ടാക്സ് ഇളവ് കിട്ടാനായി 1600 ഓളം ബസുകളിൽ 1200 ലേറെ ബസുടമകൾ ജി ഫോം സമർപ്പിച്ചു. ബസ് ചാർജ് വർദ്ധനയ്ക്കും സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് നേതാക്കൾ പറഞ്ഞു. നാലും അഞ്ചും യാത്രക്കാരുമായി സർവീസ് നടത്തുന്ന ബസുകൾ വൻനഷ്ടത്തിലായി. ജൂൺ ഏഴിന് ശേഷം ഒരു ലിറ്റർ ഡീസലിന് 11 രൂപ 50 പൈസ വർദ്ധിച്ചെന്നും ഉടമകൾ പറഞ്ഞു.