അന്തിക്കാട്: അന്തിക്കാട് പഞ്ചായത്ത് പതിന്നാലാം വാർഡിൽ കൊട്ടാരപറമ്പ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ വഴി യാത്രക്കാരും നൂറോളം തീരദേശ കുടുംബങ്ങളും പ്രതിസന്ധിയിലായി. വെള്ളക്കെട്ട് പരിഹരിക്കാൻ അധികാരികളെ നിരവധി തവണ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ലെന്ന് പൊതുപ്രവർത്തകനായ അശ്വിൻ ആലപ്പുഴ പറഞ്ഞു. ലക്ഷങ്ങൾ ചെലവാക്കി പ്രദേശത്തുള്ള റോഡിന്റെ വശങ്ങളിൽ കാനകൾ നിർമ്മിച്ചപ്പോൾ ഈ റോഡിനെ ഒഴിവാക്കിയതിൽ തീരദേശവാസികൾ പ്രതിഷേധത്തിലാണ്.