തൃശൂർ: ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രി ഓങ്കോളജി ഡിപ്പാർട്ട്മെന്റിലേക്ക് ടെലി കൊബാൾട്ട് മെഷീനെത്തിച്ചു.
ടെലികോബാൾട്ട് യന്ത്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ 100 രോഗികൾക്ക് പുതുതായി റേഡിയേഷൻ ചികിത്സ നൽകാനാകും.
മെഷിൻ, വാങ്ങുന്നതിന് 3.53 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് ടെലി മെഡിസിൻ മെഷീൻ വാങ്ങുന്നതിനുള്ള നടപടി സ്വീകരിച്ചത്. ഇപ്പോൾ മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിൽ, റേഡിയേഷൻ ചികിത്സയ്ക്കായി നിരവധി രോഗികൾ കാത്തു കിടപ്പുണ്ട്. മൂന്ന് മാസം കാത്തുനിന്ന ശേഷമാണ്, ഇപ്പോൾ രോഗികൾക്ക് റേഡിയേഷൻ ചികിത്സ ലഭിക്കുന്നത്.
ഇനി, തുടർന്നു വരുന്ന രോഗികൾക്ക് ഒട്ടും താമസം വരാതെ തുടർചികിത്സ നൽകാനാകും. ടെലി കൊബാൾട്ട് സ്ഥാപിക്കുന്നതിനുള്ള, കെട്ടിട സൗകര്യം ഉടൻ നിലവിൽ വരും. പുതിയ ടെലി കോബാൾട്ട് മെഷീൻ പ്രവർത്തനം ആരംഭിക്കുന്നതോടെ, തൃശൂർ, പാലക്കാട്, ജില്ലകളിൽ നിന്നുള്ള, പാവപ്പെട്ട നൂറുകണക്കിന് കാൻസർ രോഗികൾക്ക് റേഡിയേഷൻ ചികിത്സ നൽകുന്നതിന് ഉപകാരപ്പെടും.
അനിൽ അക്കര എം.എൽ.എ, ഡെപ്യൂട്ടി സൂപ്രണ്ട് വി.ആർ അജിത് കുമാർ, നഴ്സിംഗ് സൂപ്രണ്ട് കെ.കെ ഗ്രേസി, നഗരസഭാ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, നെഞ്ചുരോഗ ആശുപത്രി വികസന സമിതി മെമ്പർ ജിജോ കുര്യൻ, കെ.എൻ നാരായണൻ, എൻ.ആർ രാധാകൃഷ്ണൻ, സുരേഷ് അവണൂർ തുടങ്ങിയവർ സന്നിഹിതരായി.