bjp

പോസ്റ്റൽ കാർഡ് അയക്കുന്ന സമരം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

അരിമ്പൂർ: സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി പത്തു ലക്ഷം കത്ത് മുഖ്യമന്ത്രിക്ക് അയക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി മണലൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റൽ കാർഡ് അയക്കുന്ന പ്രതിഷേധ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബു, വൈസ് പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, പ്രവീൺ പറങ്ങനാട്, സി.ആർ. അഭിമന്യൂ, ഗിനീഷ് .പി.ജി, ലയേഷ് പരയ്ക്കാട് എന്നിവർ പങ്കെടുത്തു.