പുതുക്കാട്: ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പടെ 13 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലായി. എരുമേലി സ്വദേശിയായ ആരോഗ്യ പ്രവർത്തക കഴിഞ്ഞ 22ന് സ്വദേശത്ത് പോയി 27ന് തിരിച്ചെത്തി. യാത്ര കെ.എസ്.ആർ.ടി.സി ബസിലായിരുന്നു ദേഹാസ്വസ്ഥ്യത്തെ തുടർന്ന് താലൂക്ക് ആശുപതിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച താലൂക്ക് ആശുപത്രിയിലെ 30 ജീവനക്കാരുടെ സ്രവ പരിശോധന നടത്തിയിരുന്നു. ഇതിൽ ഒരു ജീവനക്കാരിക്ക് പോസറ്റീവ് ആയതിനെ തുടർന്നാണ് ഇവരുമായി സമ്പർക്കത്തിലായ ആറ് ആശാ വർക്കർമാരും രണ്ട്‌ ഡോക്ടർമാരും ഉൾപ്പടെ പതിമൂന്ന് പേർ നിരീക്ഷണത്തിലായത്.