ചാലക്കുടി: ആദിവാസി ഊരുകളടങ്ങുന്ന അതിരപ്പിള്ളി ഉൾപ്പടെ നാലു പഞ്ചായത്തുകൾക്ക് അനുഗ്രഹമാകുന്ന ആധുനിക ക്രിമറ്റോറിയം പ്രവർത്തനം ആരംഭിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ 55 ലക്ഷം രൂപ ചെലവിട്ട് കണ്ണംകുഴിലാണ് ക്രിമറ്റോറിയം സ്ഥാപിച്ചത്. പരിയാരം, കോടശേരി, എറണാകുളം ജില്ലയിലെ അയ്യംപുഴ എന്നീ പഞ്ചായത്തുകളിലെ മൃതദേഹങ്ങൾ കൂടി ഇവിടെ സംസ്‌കരിക്കാനാണ് അനുമതി.

ആദിവാസികൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും. പട്ടികജാതി വിഭാഗങ്ങൾക്കും ആനൂകൂല്യമുണ്ട്. ആദിവാസി സമൂഹം അതാത് ഊരുകളാണ് സാധാരണ ഉപയോഗിക്കുന്നത്. ആവശ്യമുള്ളവർക്കും നാടിനോടുത്ത കോളനിക്കാർക്കും കണ്ണംകുഴിയിലെ ക്രിമറ്റോറിയം ഉപകരിക്കും. പരിയാരം, കോടശേരി പഞ്ചായത്തുകളുടെ ഭൂരിഭാഗം സ്ഥലങ്ങളിലും പുഴയ്ക്ക് അക്കരയുള്ള അയ്യമ്പുഴയിലും ജനങ്ങൾക്ക് ഇതു അനുകൂല ഘടകമാണ്.

ബി.ഡി.ദേവസി എം.എൽ.എ ഓൺ ലൈൻ വഴിയാണ് ഉദ്ഘാടനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ചടങ്ങിൽ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തം സി.ജി. സിനി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, സ്ഥിരം സമിതി അദ്ധ്യക്ഷ ചന്ദ്രിക ഷിബു, കെ.കെ. റിജേഷ്, സെക്രട്ടറി പി.ജി. പ്രദീപ് എന്നിവർ സംസാരിച്ചു.

....................

അതിരപ്പിള്ളി പഞ്ചായത്തിന്റെ 55 ലക്ഷം രൂപ ചെലവിൽ കണ്ണംകുഴിലാണ് ക്രിമറ്റോറിയം നിർമ്മിച്ചിരിക്കുന്നത്

പരിയാരം, കോടശേരി, എറണാകുളം ജില്ലയിലെ അയ്യംപുഴ എന്നീ പഞ്ചായത്തുകളിലുള്ളവർക്കും സംസ്കാരത്തിന് അനുമതി

ആദിവാസികൾക്ക് സൗജന്യം, പട്ടികജാതി വിഭാഗങ്ങൾക്കും ആനൂകൂല്യമുണ്ട്.