തൃശൂർ: ഇന്നലെ ജില്ലയിൽ 76 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പർക്കത്തിലൂടെ 53 പേർക്കും രോഗം സ്ഥിരീകരിച്ചു.
54 പേർ രോഗമുക്തരായി. ഇതോടെ രോഗം സ്ഥീരികരിച്ച 490 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1,533 പേർ കൊവിഡ് പൊസിറ്റീവായി. ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് മരണം എട്ടായി. 23 പേർ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി വന്നവരാണ്.
രോഗം സ്ഥിരീകരിച്ചവർ
കെ.എസ്.ഇ ക്ലസ്റ്റർ 12
പട്ടാമ്പി ക്ലസ്റ്റർ 7
ഇരിങ്ങാലക്കുട ക്ലസ്റ്റർ 6
കെ.എൽ.എഫ്. ക്ലസ്റ്റർ 5
ചാലക്കുടി ക്ലസ്റ്റർ 2
ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്നവർ 2
സമ്പർക്കത്തിലൂടെ രോഗം പകർന്ന മറ്റുള്ളവർ 19.
നിരീക്ഷണത്തിൽ 13,279 പേർ
യു.ആർ. പ്രദീപ് എം.എൽ.എ സ്വയം നിരീക്ഷണത്തിൽ
ചേലക്കര: കൊവിഡ് സ്ഥിരീകരിച്ച തലപ്പിള്ളി താലൂക്ക് തഹസിൽദാരുമായി സമ്പർക്കമുണ്ടായതിനാൽ യു.ആർ. പ്രദീപ് എം.എൽ.എ സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചു. അതിനിടെ മന്ത്രിമാരായ എ. സി മൊയ്തീന്റെയും അഡ്വ. വി. എസ്. സുനിൽകുമാറിന്റെയും കൊവിഡ് പരിശോധനാഫലം ആന്റിജൻ പരിശോധനയിൽ നെഗറ്റീവായിരുന്നു.
എം.എൽ.എയുടെ നേതൃത്വത്തിൽ കൊണ്ടാഴി പഞ്ചായത്തിൽ 27ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ തലപ്പിള്ളി താലൂക്ക് തഹസിൽദാറും പങ്കെടുത്തിരുന്നു. തഹസിൽദാർക്കൊപ്പം വേദി പങ്കിട്ട പല ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധന നടത്തുന്നുണ്ട്. ചൊവ്വാഴ്ചയാണ് തഹസിൽദാർ റാൻഡം ടെസ്റ്റിന് വിധേയനായത്. വ്യാഴാഴ്ച ഉച്ചയോടെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. യോഗത്തിൽ പങ്കെടുത്ത ശേഷം പരിശോധന നടത്തിയവരുടെ റിസൽറ്റ് നെഗറ്റീവായത് പലർക്കും ആശ്വാസമാണ് .