ചാലക്കുടി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജീവിതം ദയനീയ നിലയിലാണെന്നും ബി.ഡി.ജെ.എസ് ചാലക്കുടി മണ്ഡലം കമ്മിറ്റി. ലൈറ്റ് ആൻഡ് സൗണ്ട് പ്രവർത്തന രഹിതമായി ഇരിക്കുന്നതിനാൽ ഉടമകൾക്ക് വൻനഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ സഹാചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി അദ്ധ്യക്ഷനായി. ബോസ് കാമ്പളത്ത്, സി.ജി. അനിൽകുമാർ, രാജേഷ് കങ്ങാടൻ, ലത ബാലൻ, പ്രീതി പ്രദീപ്, സന്തോഷ് പള്ളിയിൽ, എ.കെ. ഗംഗാധരൻ, പി.സി. മനോജ്, സി.എസ്. സത്യൻ എന്നിവർ പ്രസംഗിച്ചു.