health

തൃശൂർ : ആർദ്രം പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും 20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനം നടത്തിയിട്ടുണ്ട്. ദേശീയ ആരോഗ്യമിഷൻ ഫണ്ടും എം.പി, എം.എൽ.എ, പഞ്ചായത്ത് ഫണ്ടുകളും ഉപയോഗിച്ചാണ് നിർമ്മാണം. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡ, ആരോഗ്യ കേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ യു. ഖേൽക്കർ, മന്ത്രിമാരായ എ.സി മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ് സുനിൽ കുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ.കെ. രാജൻ, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, ബെന്നി ബെഹനാൻ തുടങ്ങിയവർ പങ്കെടുക്കും.


പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ


പൂക്കോട്
ഏങ്ങണ്ടിയൂർ
പട്ടിക്കാട്
ആളൂർ
കുഴൂർ
മാമ്പ്ര
ആർത്താറ്റ്
പോർക്കുളം
കൊടകര
കയ്പമംഗലം
മാടവന
എളനാട്
കക്കാട്

ഗുരുവായൂർ മാതൃശിശു സംരക്ഷണാരോഗ്യ കേന്ദ്രം
നഗര കുടുംബാരോഗ്യ കേന്ദ്രമാകും

സൗകര്യങ്ങൾ

രജിസ്‌ട്രേഷൻ വിഭാഗം, ഒ പി വിഭാഗം, ഡോക്ടേഴ്‌സ് കാബിൻ, രോഗികളെ പരിശോധിക്കാനുള്ള നിരീക്ഷണമുറി, ഫാർമസി, ലാബ് തുടങ്ങിയ മികച്ച സേവനം 14 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സജ്ജീകരിച്ചു. ആഴ്ചയിൽ ഒരു ദിവസം പ്രതിരോധ കുത്തിവയ്പ്പ്, മാതൃ ശിശു സംരക്ഷണ സേവനം, ആശുപത്രി കേന്ദ്രീകരിച്ചുള്ള നഴ്‌സിംഗ് പരിചരണം, സൗജന്യ മരുന്ന് വിതരണം, വ്യാഴാഴ്ചകളിൽ പ്രത്യേക ജീവിത ശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്കുകൾ തുടങ്ങിയവ