ചേലക്കര: ചേലക്കര അന്തിമഹാകാളൻ കാവ് ക്ഷേത്രത്തിലെ കൗണ്ടർ ജീവനക്കാരന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ക്ഷേത്രം അടച്ചു. തുടർന്ന് പൂജാരി, ദേവസ്വം ഓഫീസർ, വെളിച്ചപ്പാട് തുടങ്ങിയവർ ക്വാറന്റൈനിൽ പ്രവേശിച്ചു. കഴിഞ്ഞ 24 വരെയാണ് കൗണ്ടർ ജീവനക്കാരൻ ക്ഷേത്രത്തിൽ ജോലി ചെയ്തത്. 10 ദിവസത്തിനുള്ളിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയവരും നിരീക്ഷണത്തിൽ കഴിയണം. ഇവരുടെ വിവരം ക്ഷേത്ര രജിസ്റ്ററിൽ നിന്നും ശേഖരിച്ചു. വടക്കാഞ്ചേരി സ്വദേശിയായ കൗണ്ടർ ജീവനക്കാരന്റെ നഴ്‌സായ ഭാര്യക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.