തൃശൂർ: ജില്ലയ്ക്ക് ആശങ്കയേറ്റി ഉറവിടം അറിയാത്ത ഒരു കേസടക്കം ആകെയുള്ള 58ൽ 51 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ്. ഇതോടെ രോഗം സ്ഥിരീകരിച്ച 484 പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1,591 പേർ കൊവിഡ് പൊസിറ്റീവായി. 63 പേർ ഇന്നലെ നെഗറ്റീവായി. ഇതുവരെ ആകെ 1088 പേർ നെഗറ്റീവായി.
രോഗബാധിതർ ഇങ്ങനെ
വടമ ക്ലസ്റ്റർ 19
ഇരിങ്ങാലക്കുട ക്ലസ്റ്റർ 7
ഇരിങ്ങാലക്കുട കെ.എസ്.ഇ ക്ലസ്റ്റർ 6
പട്ടാമ്പി ക്ലസ്റ്റർ 2
ചാലക്കുടി ക്ലസ്റ്റർ 2
ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 1
ഇരിങ്ങാലക്കുട കെ.എൽ.എഫ് ക്ലസ്റ്റർ ഒന്ന്
മറ്റ് സമ്പർക്കം വഴി 12 പേർക്ക്
വിദേശ രാജ്യങ്ങളിൽ നിന്ന്
ഇതര സംസ്ഥാനങ്ങളിൽ നിന്ന് 7 വീതം
നിരീക്ഷണത്തിൽ
13207 പേർ
നിരീക്ഷണത്തിൽ 13,207
വീടുകളിൽ 12,702
ആശുപത്രികളിൽ 505 പേർ
ആകെ രോഗമുക്തർ 1088 പേർ
പരിശോധനയ്ക്ക് അയച്ചത് 36,420 സാമ്പിൾ
ലഭിക്കാനുള്ളത് 611 സാമ്പിൾ
തൃശൂർ തഹസിൽദാർക്കും കൊവിഡ്
തൃശൂർ : തലപ്പിള്ളി തഹസിൽദാർക്ക് പിന്നാലെ തൃശൂർ തഹസിൽദാർക്കും കൊവിഡ് സ്ഥിരീകരിച്ചു. തഹസിൽദാറുമായി സമ്പർക്കം പുലർത്തിയ 49 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
വിപുലമായ സമ്പർക്ക പട്ടിക ഉണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ദിവസമാണ് തലപ്പിള്ളി തഹസിൽദാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഓഫീസ് സ്ഥിതി ചെയ്യുന്ന വടക്കാഞ്ചേരിയിലെ ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.