വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂരിൽ ഒരു വീട്ടിലെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മിണാലൂർ മേഖലയെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തലപ്പിള്ളി തഹസിൽദാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചു പൂട്ടിയ താലൂക്ക് ഓഫീസും ഇതേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മറ്റ് ഓഫീസുകളും, കോടതികളും തുറക്കില്ല.
താലൂക്കിലെ ആകെയുള്ള 70 ജീവനക്കാരുടെ സ്രവമാണ് പരിശോധനയ്ക്ക് എടുത്തിരുന്നത്. ഇതിൽ 58 എണ്ണം ടെസ്റ്റ് പൂർത്തീകരിച്ചു. ഇന്നലെ ഞായറാഴ്ചയായതിനാൻ ടെസ്റ്റുകൾ നടന്നിട്ടില്ല. ബാക്കിയുള്ളവയുടെ ടെസ്റ്റുകൾ ഇന്ന് നടക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നഗരസഭ ഉൾപ്പെടുന്ന 21 ഡിവിഷൻ കണ്ടയ്‌മെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ നഗരസഭയുടെ പ്രവർത്തനവും തടസ്സപ്പെടും. ഇതിനിടെ വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും കൊവിഡ് വ്യാപനം കൂടിയിട്ടുണ്ട്. എങ്കക്കാട്, മങ്കര, കുമരനെല്ലൂർ, ഓട്ടുപാറ, പുന്നംപറമ്പ് എന്നിവിടങ്ങളിൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.