തൃശൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലും രാഷ്ട്രീയ പക്ഷപാതം കാണിക്കുകയാണ് എൽ.ഡി.എഫ് സർക്കാരെന്ന് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു. രാജ്യദ്രോഹക്കുറ്റത്തിന് കുട പിടിച്ച കളങ്കിതരെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും സി.ബി.ഐ അന്വേഷണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന 'സ്പീക്ക് അപ്പ് കേരള' സത്യാഗ്രഹ സമര പരിപാടിക്ക് ജില്ലയിൽ നേതൃത്വം കൊടുക്കുകയായിരുന്നു അദ്ദേഹം.
ബെന്നി ബെഹനാൻ എം.പി അങ്കമാലിയിലും രമ്യ ഹരിദാസ് എം.പി ആലത്തൂരും അനിൽ അക്കര എം.എൽ.എ വടക്കാഞ്ചേരി ഓഫീസിലും സത്യാഗ്രഹ സമരം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.ആർ ഗിരിജൻ, പത്മജ വേണുഗോപാൽ, ഒ. അബ്ദുൾ റഹിമാൻ കുട്ടി, കെ.കെ കൊച്ചുമുഹമ്മദ്, സി.എ. മുഹമ്മദ് റഷീദ്, പി.എ. മാധവൻ, ടി.വി ചന്ദ്രമോഹൻ, എം.പി വിൻസന്റ് , സി.വി കുര്യാക്കോസ് , പി.എം ഏലിയാസ്, ജോസഫ് കുരിയൻ, പി.ആർ.എൻ നമ്പീശൻ, അഡ്വ. മനോജ് ചിറ്റിലപ്പിള്ളി സി.സി ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.