എടമുട്ടം: ഓൺലൈൻ വിദ്യാഭാസത്തിന് കൈത്താങ്ങായി പൂർവ വിദ്യാർത്ഥികൾ. കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി.എച്ച്.എസ്.എസിലെ 2008-09 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളാണ് സഹായവുമായി എത്തിയത്. കാലത്തിനൊപ്പം പഠനം, കൈത്താങ്ങായി ഞങ്ങളും എന്ന കാമ്പയിന്റെ ഭാഗമായാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് സാഹചര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വി വിതരണം ചെയ്തത്. കാമ്പയിന്റെ ആദ്യ ഘട്ടത്തിൽ അഞ്ച് ടി.വികൾ നൽകിയിരുന്നു. രണ്ടാം ഘട്ടത്തിൽ ഏഴ് ടി.വി കളാണ് വിതരണം ചെയ്തത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ എം.കെ. മനോജ് ടി.വി ഏറ്റുവാങ്ങി. അദ്ധ്യാപികമാരായ ആശ, മേഘ, പൂർവ വിദ്യാർത്ഥികാളായ രഞ്ജിത്ത് ഐ രാജൻ, എ. കെ. ജെയിംസ്, പി.ജി. കൃഷ്ണകുമാർ, കെ.ആർ. രാഹുൽ, കെ.എസ്. അഭിനന്ദ് എന്നിവർ പങ്കെടുത്തു