പുതുക്കാട്: ഉഴിഞ്ഞാൽ പാടത്ത് 35 ഹെക്ടർ വയലിൽ നെൽക്കൃഷി സുഗമമായി നടത്തുന്നതിനായി കർഷകർക്ക് കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സഹായഹസ്തം. സ്റ്റേഹപുരം ഡിവിഷനിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മോട്ടോറിന്റെ പ്രവർത്തനോദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ. ലതിക, ഷാജു കാളിയേങ്കര, പഞ്ചായത്ത് അംഗങ്ങളായ സതി സുധീർ, നിഹ ജയൻ, സജീവൻ കോമത്തുകാട്ടിൽ, കർഷക സമിതി സെക്രട്ടറി എ.സി. സുബീഷ്, ബി.ഡി.ഒ: പി.ആർ. അജയഘോഷ് എന്നിവർ പ്രസംഗിച്ചു.