ചാലക്കുടി: ജലനിരപ്പ് 419.4 മീറ്ററിൽ എത്തിയതിനെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയീസ് വാൽവ് തുറന്നു. ഈ കാലവർഷത്തിൽ ഇത് മൂന്നാം തവണയാണ് ഡാമിന്റെ എമർജൻസി ഗേറ്റ് തുറക്കുന്നത്. ഇതോടെ ചാലക്കുടിപ്പുഴയിൽ ചെറിയ തോതിൽ വെള്ളം ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതലാണ് സ്ഥിരമായി തുറന്നിട്ടിരിക്കുന്ന ഷട്ടർ ലെവലിൽ വെള്ളം എത്തിയത്. പ്രളയത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളെ തുടർന്നാണ് കൂടുതൽ വെള്ളം ഡാമിൽ സംഭരിച്ചു വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്.