thalook

തൃശൂർ : സമ്പർക്ക രോഗികളുടെ എണ്ണം കൂടി ക്ലസ്റ്ററായതോടെ, വ്യാപനം തടയാൻ കഴിയാത്ത സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകി പിടിച്ച് നിറുത്താൻ ശ്രമം. പ്രധാനമായും രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന മേഖലകളിലാണ് തഹസിൽദാർമാരെയും ക്ലസ്റ്റർ ഇൻസിഡന്റ് കമാഡർമാരെയും അസി. കമാഡർമാരെയും നിയമിച്ച് പ്രവർത്തനം ഏകോപിപ്പിക്കാൻ തീരുമാനം.

കഴിഞ്ഞ രണ്ടാഴ്ചയോളമായി രോഗികളുടെ എണ്ണം കൂടുന്ന ഇരിങ്ങാലക്കുട മുരിയാട്, കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത മാള അഷ്ടമിച്ചിറ, ശക്തൻ മാർക്കറ്റ് എന്നീ മൂന്നിടങ്ങളിലാണ് നോഡൽ ഓഫീസർമാരെ നിയമിക്കാൻ തീരുമാനിച്ചത്.

ഈ മൂന്ന് മേഖലകളിൽ മാത്രമായി കഴിഞ്ഞ എതാനും ആഴ്ചകൾക്കുള്ളിൽ 350ൽ ഏറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മാളയിൽ ഉൾപ്പെടുന്ന വടമയിൽ കഴിഞ്ഞ ദിവസം മാത്രം 19 പേർക്ക് വരെ രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പേർക്ക് സമ്പർക്ക സാദ്ധ്യത ഉണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. ഇരിങ്ങാലക്കുട മുരിയാട് മേഖലകൾ കഴിഞ്ഞ ഒരാഴ്ചയായി ട്രിപ്പിൾ ലോക് ഡൗണിലാണ്. മാളയെ കണ്ടെയ്‌ൻമെന്റ് സോണായും പ്രഖ്യാപിച്ചിരുന്നു. പുതുതായി നിയമിക്കുന്ന ഉദ്യോഗസ്ഥർ അതാത് താലൂക്കിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.

പ്രവർത്തനം

നിലവിലെ രോഗികളുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടെയും ആരോഗ്യ സ്ഥിതി വിലയിരുത്തുക

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികൾ തുടങ്ങി കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ വിളിച്ച് ചേർത്ത് കാര്യങ്ങൾ ചർച്ച് ചെയ്ത് തുടർനടപടി സ്വീകരിക്കുക.

കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത ക്ലസ്റ്ററുകൾ

കുന്നംകുളം 74

പട്ടാമ്പി 77

ചാലക്കുടി 32

ബി.എസ്.എഫ് 48

ശക്തൻ 21

കെ.എസ്.ഇ 158

കെ.എൽ.എഫ് 53

ഇരിങ്ങാലക്കുട 60

നടവരമ്പ് 15

വടമ 20

തൃശൂർ കോർപറേഷൻ 12

പുത്തൻചിറ 10

കേരള ഫീഡ്‌സ് 5

കാട്ടിക്കരകുന്ന് 19

ഫയർ സ്റ്റേഷൻ ഇരിങ്ങാലക്കുട 16

ക്ലസ്റ്റർ ഇൻസിഡന്റ് കമാൻഡർമാരും അസി. കമാൻഡർമാരും

മാള അഷ്ടമിച്ചിറ ജി. പവിത്രൻ, അശോക് കുമാർ

ഇരിങ്ങാലക്കുട മുരിയാട്

വി.ജെ ജോൺസൻ, നിസാർ അഹമ്മദ്

ശക്തൻ മാർക്കറ്റ്

നീലകണ്ഠൻ എം.ഇ.എൻ, കെ.പി അശോക് കുമാർ