തൃശൂർ: ജില്ലയിൽ 85 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 52 പേർ രോഗമുക്തരായി. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 517 ആയി. ഇതുവരെ 1,676 പേരാണ് കൊവിഡ് പൊസിറ്റീവായത്. 68 കേസുകൾ സമ്പർക്കം വഴിയാണ്. ഇതിൽ രണ്ടെണ്ണം ഉറവിടം അറിയാത്തതാണ്. വിദേശത്തു നിന്നും മറ്റ് സംസ്ഥാനത്തു നിന്നും വന്ന 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ സ്വദേശികളായ 11 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
സമ്പർക്കം ഇങ്ങനെ
കെ.എസ്.ഇ ക്ലസ്റ്റർ 11
ശക്തൻ ക്ലസ്റ്റർ 8
ഇരിങ്ങാലക്കുട ക്ലസ്റ്റർ 7
പട്ടാമ്പി ക്ലസ്റ്റർ 7
ചാലക്കുടി ക്ലസ്റ്റർ 3
കെ.എൽ.എഫ് ക്ലസ്റ്റർ 1
പുത്തൻചിറ ക്ലസ്റ്റർ 1
വടമ കസ്റ്റർ 1
മറ്റ് സമ്പർക്ക കേസുകൾ 27