gvr-news-photo
ഗുരുവായൂര്‍ ജി.യു.പി സ്‌കൂളിലെ തേക്കുമരത്തിന്റെ കൊമ്പ് വൈദ്യുതി കമ്പിയിലേക്ക് വീണ നിലയില്‍

ഗുരുവായൂർ: കിഴക്കെ നടയിലെ ഗവ. യു.പി സ്‌കൂളിന്റെ മുറ്റത്തെ തേക്കുമരത്തിന്റെ കൊമ്പ് കാറ്റിൽ ഒടിഞ്ഞ് വൈദ്യുതി കമ്പിയിൽ വീണു. സ്‌കൂൾ മതിലിനോടു ചേർന്ന് റോഡിലുള്ള വൈദ്യുതി കമ്പിയിലേക്കാണ് മരക്കൊമ്പ് വീണത്. തൊട്ടടുത്ത ലോഡ്ജ് അടച്ചിട്ടിരിക്കുന്ന സമയമായതിനാൽ വലിയ അപകടം ഒഴിവായി.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരക്കൊമ്പുകൾ വീണയുടൻ കെ.എസ്.ഇ.ബിയെ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ചു. പിന്നീട് അവ മുറിച്ചുമാറ്റിയ ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. നാലുമണിക്കൂറിലധികം സമയമെടുത്താണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.