maram-veenu
കനത്ത കാറ്റിലും മഴയിലും ചെന്ത്രാപ്പിന്നിയിൽ വീടിനുമുകളിൽ മരം വീണ നിലയിൽ

കയ്പമംഗലം: കനത്ത കാറ്റിലും മഴയിലും ചെന്ത്രാപ്പിന്നിയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിന് പടിഞ്ഞാറ് അഴിപറമ്പിൽ കൗസല്യയുടെ ഓടിട്ട വീടാണ് തകർന്നത്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ശക്തമായ കാറ്റിൽ വീട്ടുപറമ്പിലെ പഞ്ഞിമരം കടപുഴകി വീടിന് മുകളിൽ വീഴുകയായിരുന്നു. സംഭവ സമയം വീടിനകത്ത് ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.