കയ്പമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് തദ്ദേശ റോഡുകൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കുമ്പോൾ കയ്പമംഗലം മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലായി വിവിധ റോഡുകളുടെ നിർമ്മാണത്തിന് 6.15 കോടി രൂപയുടെ ഭരണാനുമതി.

എടത്തിരുത്തി പഞ്ചായത്തിൽ വാർഡ് നാലിൽ താടിക്കാരൻ റോഡ് - 15 ലക്ഷം, മധുരംപിള്ളി ശ്രീമുരുകൻ റോഡ് - 50 ലക്ഷം, കരിപ്പത്തോട് റോഡ് - 20 ലക്ഷം, കയ്പമംഗലം പഞ്ചായത്തിലെ മഹ്‌ളറ പതിനെട്ടുമുറി റോഡ് - 30 ലക്ഷം, ഗ്രാമലക്ഷ്മി കൾവെർട്ട് പാലം - 30 ലക്ഷം,​ പെരിഞ്ഞനം പഞ്ചായത്തിലെ പനപറമ്പ് മഹളറ റോഡ് - 20 ലക്ഷം, വാർഡ് 9ലെ സഹൃദയ റോഡ് - 10 ലക്ഷം,​ മതിലകം പഞ്ചായത്തിലെ പുതിയകാവ് സൊസൈറ്റി റോഡ് - 10 ലക്ഷം, പോഴംകാവ് പാപ്പിനിവട്ടം റോഡ് - 1.50 കോടി, ശ്രീനാരായണപുരം പഞ്ചായത്തിലെ പത്താഴക്കാട് മുള്ളൻ ബസാർ റോഡ് - 10 ലക്ഷം, ഹിറാപള്ളി പുതുമനപറമ്പ് റോഡ് - 10 ലക്ഷം,​ പതിയാശ്ശേരി കട്ടൻ ബസാർ റോഡ് - 16 ലക്ഷം, മാമ്പി ബസാർ സ്റ്റേഡിയം ഇല്ലിച്ചോട് റോഡ് - 20 ലക്ഷം, അഞ്ചാംപരുത്തി നെൽപ്പിണി റോഡ് - 25 ലക്ഷം,​ എടവിലങ്ങ് പഞ്ചായത്തിലെ വാർഡ് രണ്ടിൽ കോളനി റോഡ് കൾവർട്ട് നിർമ്മാണം - 1.10 കോടി,​ വാർഡ് അഞ്ചിൽ പെരുംതോട് വലിയതോടും വേടി തോടിനേയും ബന്ധിപ്പിക്കുന്ന തോടിന്റെ തെക്കുഭാഗത്ത് 10 അടി വീതിയുള്ള സ്ഥലം റോഡാക്കി മാറ്റുന്നതിന് 37 ലക്ഷം, കുഞ്ഞയിനി ലക്ഷം വീട് റോഡ് - 11 ലക്ഷം, കർഷക ഹനുമാൻ ലിങ്ക് റോഡ് - 11 ലക്ഷം,​ എറിയാട് പഞ്ചായത്തിലെ ചെമ്മീൻ റോഡ് സൈഡ് സംരക്ഷണ ഭിത്തി - 30 ലക്ഷം തുടങ്ങിയ റോഡുകൾക്കാണ് അനുമതി ലഭിച്ചതെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു.

എത്രയും വേഗം ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക മേൽനോട്ട സമിതി ഗുണമേന്മ പരിശോധിക്കാൻ ജില്ലാതല സങ്കേതിക സമിതിയുടെയും മേൽനോട്ടം വഹിക്കുമെന്നും എം.എൽ.എ പറഞ്ഞു.