covid

തൃശൂർ: ജില്ലയിൽ 72 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ 544 പേർ ആശുപത്രിയിൽ കഴിയുന്നു. ആകെ പോസിറ്റീവ് കേസുകൾ 1748 ആണ്. നെഗറ്റീവ് കേസുകൾ 1186. തൃശൂർ സ്വദേശികളായ 11 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. സമ്പർക്ക കേസുകളിൽ ആറെണ്ണം ഉറവിടം അറിയാത്തതാണ്.

വിദേശത്തുനിന്ന് വന്ന ഒരാൾക്കും മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന അഞ്ച് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

നിരീക്ഷണത്തിൽ കഴിയുന്നത് 11978 പേരാണ്. ഇന്നലെ 87 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 97 പേർക്ക് കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 347 പേരെ സ്‌ക്രീൻ ചെയ്തു.

ക്ലസ്റുകളിൽ സമ്പർക്ക വ്യാപനം ഇങ്ങനെ

പട്ടാമ്പി ക്ലസ്റ്റർ- 17,

കെ.എസ്.ഇ ക്ലസ്റ്റർ- 10,

ശക്തൻ ക്ലസ്റ്റർ- 6,

ചാലക്കുടി ക്ലസ്റ്റർ- 2,

ഇരിങ്ങാലക്കുട ക്ലസ്റ്റർ- 1,
മറ്റ് സമ്പർക്ക കേസുകൾ 24.