ചാലക്കുടി: അതിരപ്പിള്ളിയിലെ പിള്ളപ്പാറയിൽ രണ്ടു കാട്ടുപന്നികളേയും ഒരു മ്ലാവിനേയും ചത്ത നിലയിൽ കണ്ടെത്തി. അപ്പനക്കുഴി പ്രജീഷിന്റെ വീട്ടുപറമ്പിലെ മത്സ്യം വളർത്തൽ കുളത്തിലായിരുന്ന മ്ലാവിന്റെ ജഡം. മൂപ്പെത്തിയ ഇതിന് 200 കിലോ തൂക്കം വരും. ഇന്നലെ രാവിലെ വീട്ടുകാർ നോക്കിയപ്പോഴാണ് ജീവനില്ലാത്തെ മ്ലാവിനെ കണ്ടത്. വിവരം അറിഞ്ഞ് വനപാലകരും പൊലീസും സ്ഥലത്തെത്തി. ജഡം പോസ്റ്റ് മോർട്ടം ചെയ്തു. വലിയ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ നടന്ന ശ്രമത്തിനിടെ കുളത്തിൽ വീണതാണെന്ന് കരുതുന്നു. കാട്ടൂക്കാരൻ ദിവാകരന്റെ വീടിനടുത്ത് എണ്ണപ്പന തോട്ടത്തിലായിരുന്നു പന്നികളുടെ ജഡങ്ങൾ. നാലു വയസ് പ്രായമുള്ള ഒന്നും മറ്റേത് കുഞ്ഞുമാണ്‌. ദേഹത്ത് പരിക്കേറ്റതിന്റെ അടയാളങ്ങളുണ്ട്. പുലി ആക്രമിച്ചതാണെന്ന് വനപാലകർ പറഞ്ഞു.