river
ചാലക്കുടിപ്പുഴയിലെ ജലനിരപ്പ്, ചാലക്കുടി വെട്ടുകടവ് പാലത്തിൽ നിന്നുള്ള ദൃശ്യം

ചാലക്കുടി: കാലവർഷം കനത്തതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കൂടി. വെള്ളപ്പൊക്കത്തിന്റെ പ്രതീതിയുണ്ടെങ്കിലും ആശങ്കയ്ക്ക് ഇടയില്ലെന്നാണ് ഡാം അധികൃതർ വ്യക്തമാക്കുന്നത്. പൊരിങ്ങൽക്കുത്ത് ഡാമിൽ 419 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. ഇതു സംഭരണ ശേഷിയുടെ അറുപത് ശതമാനം വരും. രണ്ടു സ്ലൂയീസ് വാൽവുകൾ തുറന്നിട്ടിരിക്കുന്നതിനാൽ വെള്ളം പുഴയിലേയ്ക്ക് ഒഴുകുന്നുണ്ട്. മറ്റു പ്രധാന തോടുകളിലെ വെള്ളവും മഴയുമാണ് ഇപ്പോഴത്തെ പുഴയുടെ അവസ്ഥയ്ക്ക് ആധാരം. അടുത്ത ദിവസം തുടർച്ചയായി മഴയുണ്ടായാൽ മാത്രമെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനിടയുള്ളു. പൊരിങ്ങൽക്കുത്തിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സാധാരണ മഴയാണ് ഇന്നലെ ലഭിച്ചത് . ഷോളയാർ ഡാമിലും കാര്യമായ ജലനിരപ്പില്ല.