കയ്പമംഗലം: ഓൺലൈൻ പഠനം മുടങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് വൈദ്യുതി കണക്‌ഷനും, ടി.വിയും എത്തിച്ച് സി.പി.ഐ പെരിഞ്ഞനം ലോക്കൽ കമ്മിറ്റി. പെരിഞ്ഞനം പഞ്ചായത്തിലെ മൂന്നാം വാർഡിലെ മൂന്നു വിദ്യാർത്ഥികൾക്കാണ് സി.പി.ഐ നേതൃത്വത്തിന്റെ വൈദ്യുതി കണക്‌ഷനും ടി.വിയും നൽകിയത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ടി.വി കൈമാറുകയും, വൈദ്യുതിയുടെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി ടി.പി. രഘുനാഥ്, ലോക്കൽ സെക്രട്ടറി സായിദ മുത്തുക്കോയ, ടി.ആർ. കിഷോർ, പി.എൻ. ബേബി, വി.ആർ. കുട്ടൻ, എം.ആർ. രാധുൻ, പി.എസ്. സുഗതൻ എന്നിവർ പങ്കെടുത്തു.