തളിക്കുളം: കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ മികച്ച അംഗൻവാടി അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട തളിക്കുളം കലാഞ്ഞി അമ്പതാം നമ്പർ അംഗൻവാടിയിലെ അദ്ധ്യാപിക എം.സി. സുശീല തനിക്ക് ലഭിച്ച അവാർഡ് തുകയായ പതിനായിരം രൂപ നിർദ്ധന വിദ്യാർത്ഥിക്ക് നൽകി. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത തുക കൈമാറി. വൈസ് പ്രസിഡന്റ് എം.കെ. ബാബു അദ്ധ്യക്ഷനായി. സാക്ഷരതാ പ്രേരക് മിനി എം.ആർ, ഹെൽപർ ബേബി എം.ആർ, മോണിറ്ററിംഗ് കമ്മിറ്റി അംഗം ബിനി വിനോദൻ എന്നിവർ പങ്കെടുത്തു.