kuthiran

തൃശൂർ. ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറു വശത്ത് വീണ്ടും മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസവും തുരങ്ക കവാടത്തിന് മുന്നിൽ മണ്ണിടിഞ്ഞിരുന്നു. കഴിഞ്ഞ ജൂൺ 15ന് തുരങ്കം തുറന്നുകൊടുക്കണമെന്ന ജനപ്രതിനിധികളുടെ ശക്തമായ ആവശ്യം ജനകീയ കൂട്ടായ്മകൾ എതിർത്തിരുന്നു. എന്നാൽ തുരങ്കത്തിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്ന ജനങ്ങളുടെ വാദം തെളിയിക്കുന്ന വിധമായിരുന്നു ഓരോ ദിവസവും പുറത്തുവരുന്നത്. കൂടാതെ റോഡിൽ കുഴികൾ രൂക്ഷമാകുന്നത് കൊവിഡ് കാലത്ത് ബൈക്കിൽ പോകുന്നവരുടെ യാത്ര ദുഷ്‌കരമാക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ടായിരുന്നു പടിഞ്ഞാറെ തുരങ്കത്തിന്റെ മുഖഭാഗത്ത് മണ്ണിടിഞ്ഞത്. ഒരാഴ്ച മുമ്പും ഈഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.