തൃശൂർ: ജില്ലയിൽ 86 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 51 പേർ രോഗമുക്തരാായി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 578 ആയി. ജില്ലയിലെ 13 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇന്നലെ 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത ഒരു കേസുണ്ട്.
സമ്പർക്കത്തിലൂടെ 32 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്ന 16 പേർക്കും രോഗം ബാധിച്ചു. നിരീക്ഷണത്തിൽ കഴിയുന്നത് 11790 പേരാണ്. ഇന്നലെ 66 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 629 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ 349 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 88 പേർക്ക് കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 233 പേരെ സ്‌ക്രീനിംഗ് നടത്തി.
ക്ലസ്റ്ററുകളിൽ കൊവിഡ്
കെ.എസ്.ഇ- 11,
ശക്തൻ- 8,
കെ.എൽ.എഫ് - 6,
പട്ടാമ്പി - 5,
ഇരിങ്ങാലക്കുട - 5,
ചാലക്കുടി - 1,
കുന്നംകുളം - 1