തൃശൂർ: ആറ് തദ്ദേശ സ്ഥാപനങ്ങളിലെ എട്ട് പ്രദേശങ്ങളെ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു. തൃശൂർ കോർപറേഷൻ ഡിവിഷൻ 44, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 38, 39, 40, കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 4, കാട്ടകാമ്പാൽ പഞ്ചായത്ത് വാർഡ് 11, പഴയന്നൂർ പഞ്ചായത്ത് വാർഡ് 9, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 11 എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
രോഗ പകർച്ചാഭീഷണി കുറഞ്ഞതിനെ തുടർന്ന് 12 തദ്ദേശ സ്ഥാപനങ്ങളിലെ 15 പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കി. വടക്കാഞ്ചേരി നഗരസഭാ ഡിവിഷൻ 21, അളഗപ്പനഗർ പഞ്ചായത്ത് വാർഡ് 13, വെള്ളാങ്കല്ലൂർ പഞ്ചായത്ത് വാർഡ് 18,19, കടവല്ലൂർ പഞ്ചായത്ത് വാർഡ് 12, താന്ന്യം പഞ്ചായത്ത് വാർഡ് 11, പോർക്കുളം പഞ്ചായത്ത് വാർഡ് 9, കയ്പമംഗലം പഞ്ചായത്ത് വാർഡ് 16, 18, കാട്ടകാമ്പാൽ പഞ്ചായത്ത് വാർഡ് 14, ചാഴൂർ പഞ്ചായത്ത് വാർഡ് 3, വരന്തരപ്പിള്ളി പഞ്ചായത്ത് വാർഡ് 4, 13, കുഴൂർ പഞ്ചായത്ത് വാർഡ് 5, വേളൂക്കര പഞ്ചായത്ത് വാർഡ് 14 എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്.