അന്തിക്കാട്: പാന്തോടുള്ള പവൻസ് ക്ലിനിക്കിലെ നഴ്സ് മണലൂർ സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 22 ന് ഇവിടെ ചികിത്സയ്ക്കെത്തിയ കൊവിഡ് പൊസിറ്റീവായ രോഗിയുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നു. തുടർന്ന് ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ഇവരുടെ കൊവിഡ് ഫലം പൊസിറ്റീവായത്. ജൂലായ് 22 മുതൽ 28 വരെ പവൻസ് ക്ലിനിക്ക് സന്ദർശിച്ചവർ മണലൂർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ഫോൺ: 9387127148.