narayanan-moosss

തൃശൂർ: ആധുനിക ധന്വന്തരി എന്ന് സ്‌നേഹാദരങ്ങളോടെ വിളിക്കാവുന്ന വ്യക്തിത്വമായിരുന്നു അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസിന്റേതെന്നും ഒല്ലൂരും തൈക്കാട്ടുശ്ശേരി എന്ന ദേശവും ലോക പ്രശസ്തമാക്കുന്നതിന് പൂർണമായ പങ്ക് അദ്ദേഹത്തിന്റെതാണെന്നും ചീഫ് വിപ്പ് കെ. രാജൻ പറഞ്ഞു. ആയുർവേദ പഠനം, പ്രചരണം, ഔഷധ നിർമ്മാണം, ചികിത്സ തുടങ്ങിയ ആയുർവേദ നവോത്ഥാനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് ആഗോളതലത്തിൽ തന്നെ നേതൃത്വം നൽകിയ വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റേത് . ആയുർവേദത്തിന്റെ നാഡീ കേന്ദ്രവും ഇന്ത്യൻ ചികിത്സാ പാരമ്പര്യത്തെ ഉയർത്തിയെടുക്കുന്നതിന് ജീവിതം സമർപ്പിച്ച വ്യക്തിത്വവുമാണ് നഷ്ടപ്പെട്ടത്. വലിപ്പചെറുപ്പങ്ങൾ ഇല്ലാതെ എല്ലാവർക്കും എപ്പോഴും കയറിചെന്ന് സഹായം ആവശ്യപ്പെടാവുന്ന ഒരു മനുഷ്യ സ്‌നേഹി ആയിരുന്നു അഷ്ട വൈദ്യൻ വൈദ്യരത്‌നം ഇ.ടി നാരായണൻ മൂസ്. മനുഷ്യ സ്‌നേഹവും നന്മയും പ്രവർത്തനപഥങ്ങളിൽ ഉയർത്തി പിടിക്കുകയും കച്ചവടം ഇല്ലാത്ത ചികിൽസാ ലോകത്തിന് തന്റേതായ സംഭാവന നൽകുകയും അദ്ദേഹം ചെയ്തിട്ടുണ്ടെന്നും ചീഫ് വിപ് അനുസ്മരിച്ചു.