തൃശൂർ: അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സിന്റെ ശവസംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് സംസ്ഥാന ബഹുമതികളോടെ നടക്കുമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. മരണവിവരം അറിഞ്ഞ് നാട്ടുകാരും സുഹൃത്തുക്കളും ശിഷ്യരുമായി നിരവധി പേരാണ് തൈക്കാട്ടുശേരിയിലെ വസതിയിലേക്ക് ഇന്നലെ രാത്രി എത്തിയത്. മരണസമയത്ത് മൂന്ന് മക്കളും സമീപത്തുണ്ടായിരുന്നു.