moos
ഇ.ടി. നാരായണൻ​ ​മൂ​സ്സ്

തൃശൂർ: വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയർമാൻ അഷ്ടവൈദ്യൻ ഇ.ടി നാരായണൻ മൂസ്സിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാടിന്റെ തനതായ ആതുരസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം ആയുർവേദ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.