nagesh
ഓട്ടോ ഡ്രൈവർ രേവതിനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആദരിക്കുന്നു

തൃശൂർ : ഓട്ടം വിളിച്ചു കൊണ്ട് പോയയാൾ വാടക നൽകാതെ കബളിപ്പിച്ച് കടന്ന സംഭവത്തിൽ പ്രതിയെ ഓട്ടോ ഡ്രൈവർ രേവത് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം ഇയാളെ നെയ്യാറ്റിൻകരയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ ഇയാളെ ഫോട്ടോ രേവതിന്റെ മോബൈലിലേക്ക് അയച്ചാണ് പൊലീസ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് അമ്മ മരിച്ചുവെന്ന് പറഞ്ഞ് രാത്രിയിൽ രേവതിനെ ഓട്ടം വിളിച്ച് കൊണ്ട് പോയത്.

അവിടെയെത്തിയ ഇയാൾ രേവതിനെ കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. അമ്മ മരിച്ചുവെന്നും അവിടെയെത്തിയാൽ പണം നൽകാമെന്നും പറഞ്ഞാണ് ഓട്ടം വിളിച്ചത്. ഇയാളുടെ കൈവശം ഓട്ടം വിളിക്കുമ്പോൾ പണമില്ലെന്ന് പറഞ്ഞിട്ടും രേവത് ഓട്ടം പോകാൻ സമ്മതിക്കുകയായിരുന്നു. പണമില്ലെന്ന് അറിഞ്ഞിട്ടും ഓട്ടം പോകാൻ തയ്യാറായ രേവതിനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആദരിച്ചു.