kkk
മണലൂർ ഏഴാം വാർഡിൽ തെങ്ങ്മുറിഞ്ഞുവീണ് ചുള്ളിപറമ്പിൽ ഉഷകുഞ്ഞയ്യാപ്പന്റെ വീട് തകർന്ന നിലയിൽ

കാഞ്ഞാണി : ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീണ് വീട് തകർന്നു. മണലൂർ പഞ്ചായത്ത് ഏഴാം വാർഡിലെ ചുള്ളിപ്പറമ്പിൽ ഉഷ കുഞ്ഞയ്യപ്പൻ്റെ വീടാണ് തകർന്നത്. വലിയൊരു ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തേയ്ക്ക് ഓടിപ്പോയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, വാർഡ് മെമ്പർമാരായ സി.ആർ രമേഷ്, ജനാർദ്ദനൻ മണ്ണുമ്മൽ, വില്ലേജ് ഓഫീസർ എന്നിവർ സന്ദർശിച്ചു. ‌അന്തിക്കാട് മുറ്റിച്ചൂർ കോക്കാൻ മുക്കിന് തെക്ക് കാറ്റിൽ തെങ്ങുകൾ കടപുഴകി വീണു. തെങ്ങ് വീണ് പുത്തൻ ബൈക്കും തകർന്നു